വകസ് ത ( Va Ka St A ).., അത്ര പെട്ടന്നൊന്നും എന്താണെന്ന് ആര്‍ക്കും പിടികിട്ടി കാണില്ല. ‘നരസിംഹം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണിത്. എന്താണിതിന്റെ അര്‍ത്ഥം എന്ന് ചിലപ്പോള്‍ തിരക്കഥയെഴുതിയ രഞ്ജിത്തിന് അറിയുമായിരിക്കും. എന്തായാലും എനിക്കറിയില്ല. എന്നാല്‍ ഈ വാക്കിന് നിങ്ങള്‍ കേള്‍ക്കാത്ത ഒരു ചരിത്രമുണ്ട്. പ്രണയചരിത്രത്തിലെ നാഴികകല്ലുകളില്‍ ഒന്ന്.
ഒരുപാട് പ്രണയപുഷ്പങ്ങള്‍ വിരിയുകയും കൊഴിയുകയും ചെയ്ത വിദ്യാലയമാണ് രംഗം. ഒമ്പതാം ക്ലാസ്സില്‍ വിഹരിക്കുന്ന കാലം. മനോഹരമായ റോസാപ്പൂക്കള്‍ നിറഞ്ഞൊരു പൂങ്കാവനം തന്നെയായിരുന്നു എന്റെ ക്ലാസ്സ്. കുറച്ച് ദിവസങ്ങളായ് എന്റെ കണ്ണില്‍ ഒരു ചുവന്ന റോസാപ്പൂവ് മാത്രം. ഞാന്‍ ആ റോസാപ്പൂവിനു ചുറ്റും ഒരു ചിത്രശലഭത്തെ പോലെ പാറിനടന്നു. കുറച്ച് ദിവസത്തെ ചുറ്റിക്കറങ്ങല്‍ കണ്ടപ്പോള്‍ റോസാപ്പൂവും ചിത്രശലഭത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. പുറകിലെ ബഞ്ചിലായിരുന്നു എന്റെ സ്ഥാനം. ഉഴപ്പന്മാര്‍ എന്ന വിശിഷ്ടസ്ഥാനത്തിന് അര്‍ഹരായവര്‍ മാത്രമെ അവിടെ ഇരിക്കാറുള്ളു. ടീച്ചര്‍മാര്‍ പൊതുവെ ആ ഭാഗത്തേക്ക് കണ്ണ് തിരിക്കാറില്ല. മുന്നില്‍ നിന്നും രണ്ടാമത്തെ ബഞ്ചിലിരിക്കുന്ന എന്റെ ചുവന്ന റോസാപ്പൂവിന്റെ ഇമേജ് മാത്രമെ എന്റെ റെറ്റിനയില്‍ വീണിരുന്നുള്ളു. ഇടക്ക് അവള്‍ തിരിഞ്ഞ് നോക്കാനും തുടങ്ങി. അങ്ങനെ എന്റെ സഹാറ മരുഭൂമിയിലും മഴയുടെ സാനിധ്യമറിഞ്ഞു. പിന്നെയങ്ങോട്ട് സ്വപ്നലോകത്തിന്റെ മൈതാനത്ത് കളിച്ചുല്ലസിക്കുകയായിരുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നെ പ്രണയാതുരമായ ദിനങ്ങള്‍. പ്രണയഗാനങ്ങള്‍ രാത്രി ഉറക്കമിളച്ച് കേട്ടിരിക്കാന്‍ തുടങ്ങി. അവളുടെ ചീവിട് കരയും പോലുള്ള ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് നിരന്തരം അലയടിച്ച് കൊണ്ടിരുന്നു. അങ്ങനെ ഓണാവധിക്കാലമെത്തി. രണ്ട് ദിവസം കഴിഞ്ഞു. അവളെ കാണാതിരിക്കാന്‍ ആവുന്നില്ലെന്ന് മനസ്സ് പറഞ്ഞു. അവളുടെ ശബ്ദമില്ലാതെ തികച്ചും സൈലന്റ് വാലിയില്‍ എത്തിയത് പോലെ തോന്നി. അങ്ങനെ അവസാനം ഓണാവധി കഴിഞ്ഞു. ചിത്രശലഭം റോസാപ്പൂവിനെ വട്ടമിട്ട് പറക്കുന്നത് പൂങ്കാവനത്തിലെ പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ റോസാപ്പൂവ് പ്രതികരിച്ചു. ചിത്രശലഭത്തിന്റെ അടുക്കലേക്ക് വന്നു. ചീവിട് ചിലച്ചു, “ ഇനിയെന്തെങ്കിലും കേട്ടാല്‍ ഞാന്‍ കമലാക്ഷി ടീച്ചറോട് പറഞ്ഞ് കൊടുക്കും”. റോസാപ്പൂവിന്റെ മുള്ളുകള്‍ എഴുന്നേറ്റു. ആ മുള്ളുകള്‍ തട്ടി ചിത്രശലഭത്തിന്റെ ചിറകരിഞ്ഞു. അത് പറക്കാനാവതെ താഴേക്ക് വീണു. ദിവസങ്ങളായ് പടുത്തുയര്‍ത്തിക്കൊണ്ടിരുന്ന പ്രണയത്തിന്റെ കൊട്ടാരവും അതിന്റെ കൂടെ തകര്‍ന്ന് വീണു.
ചിറകൊടിഞ്ഞെങ്കിലും ചിത്രശലഭം തളര്‍ന്നില്ല. ഒരാഴ്ച നീണ്ട “പനി” കഴിഞ്ഞ് അതീവ ശക്തിയോടെ തിരിച്ചെത്തി. ഇതിനകം ചിറകൊടിഞ്ഞ് വീണ മറ്റ് ചിത്രശലഭങ്ങളെയും ഭാവിയില്‍ ചിറകൊടിഞ്ഞേക്കാവുന്നവരെയും സംഘടിപ്പിച്ചു. അങ്ങനെ അവിടെയൊരു സംഘടന ജനിക്കുകയായ്. നരസിംഹം സിനിമയുടെ ആവേശത്തില്‍ ഞങ്ങള്‍ അതിനെ നാമകരണം ചെയ്തു.
“വാകസ് ത“ അഥവ Va Ka St A (Vanchitha Kamuka Students Association : വഞ്ചിത കാമുക സ്റ്റുഡന്‍സ് അസോസിയേഷന്‍).. :)
(പിന്‍കൂറിപ്പ് : അതീവ ആവേശത്തോടെ ആ സംഘടന ഒരു വര്‍ഷം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അടുത്ത വലയില്‍ വീഴും വരെ..!!!

ചിറകൊടിഞ്ഞെങ്കിലും ചിത്രശലഭം തളര്‍ന്നില്ല. ഒരാഴ്ച നീണ്ട “പനി” കഴിഞ്ഞ് അതീവ ശക്തിയോടെ തിരിച്ചെത്തി. ഇതിനകം ചിറകൊടിഞ്ഞ് വീണ മറ്റ് ചിത്രശലഭങ്ങളെയും ഭാവിയില്‍ ചിറകൊടിഞ്ഞേക്കാവുന്നവരെയും സംഘടിപ്പിച്ചു. അങ്ങനെ അവിടെയൊരു സംഘടന ജനിക്കുകയായ്. നരസിംഹം സിനിമയുടെ ആവേശത്തില്‍ ഞങ്ങള്‍ അതിനെ നാമകരണം ചെയ്തു.
“വാകസ് ത“ അഥവ Va Ka St A (Vanchitha Kamuka Students Association : വഞ്ചിത കാമുക സ്റ്റുഡന്‍സ് അസോസിയേഷന്‍).. :)
(പിന്‍കൂറിപ്പ് : അതീവ ആവേശത്തോടെ ആ സംഘടന ഒരു വര്‍ഷം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അടുത്ത വലയില്‍ വീഴും വരെ..!!!
9 പ്രതികരണങ്ങള്‍:
കൊള്ളാം.
രസകരമായൊരു ചരിതം!
എഴുതി തെളിയാന്‍ ആശംസകള്‍ ......
ചരിതം നന്നായി ......
ഞങ്ങള്‍ക്ക് കോളേജില്‍ ഒരു പാര്‍ടി ഉണ്ടായിരുന്നു.
ആപ പാര്‍ടി (ആദര്‍ശം പറയുന്ന അലവലാതികള്‍ എന്നോ മറ്റോ ആയിരുന്നു )
കൊള്ളാലോ ഈ സങ്കടന ഒരു മെമ്പര്‍ ഷിപ്പ് കിട്ടുമോ ?
കറക്റ്റ് സമയത്താ ഇവ്ടെ എത്തിയത്.
ഇന്നൊരുത്തന്‍ ചോദിച്ചേ ഉള്ളൂ, വ കസ്ത എന്ന്വച്ചാലെന്തെന്ന്..
@jayanEvoor
:) അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരും ഇപ്പൊള്‍..
@കൊമ്പന്‍
മെമ്പര്‍ഷിപ്പ് മാത്രമോ? ഈ സംഘടന തന്നെ തരാന്‍ തയ്യാര്‍.
പാവം രണ്ജിത്ത് ഇക്കഥ അറിഞ്ഞു കാണില്ല.
totally lovely blog :)
@ദീപ എന്ന ആതിര
ഹെന്ത്., നോം കേൾക്കുന്നത് സത്യമോ..
ആദ്യമായിട്ടാ ഒരാൾ ഇങ്ങനെ പറയുന്നത്. എനിക്ക് തിരുപ്പതിയായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ