2011, ജൂൺ 9, വ്യാഴാഴ്‌ച

ആരാണ് നന്ദിത.????!!!!

മുക്കെല്ലാം സുപരിചിതമായ പേരാണ് നന്ദിത. പ്രണയത്തിന് അതിശക്തമായ കാവ്യഭാഷ പകര്‍ന്ന് നല്‍കിയ കലാകാരി. പ്രണയവും വിരഹവും ഇത്രയേറെ മനോഹാരിതകൈവരിക്കുക തികച്ചും അസാധ്യം. പ്രണയത്തെയും മരണത്തെയും സ്നേഹിച്ച കൂട്ടുകാരി. മരണത്തിന്റെ വഴിയിലേക്ക് നന്ദിത നടന്നകന്നിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  നന്ദിതയുടെ കവിതകള്‍ കുറെ മുന്‍പ് തന്നെ പരിചയപ്പെടാന്‍ സാധിച്ചെങ്കിലും രചയിതാവിനെ കുറിച്ച് തിരഞ്ഞപ്പോള്‍ പല ഏടുകാളായ് ചിതറിയ വിവരങ്ങളാണ് ലഭിച്ചത്. അവയെല്ലാം ഒരു നൂലില്‍ ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ.
1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. നന്ദിതയുടെ കുട്ടിക്കാലത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ മനോഹരദിനങ്ങള്‍ അയാളുടെ കലാലയജീവിതത്തിലായിരിക്കും. നന്ദിതയുടെ കഥ അവിടെ നിന്ന് ആരംഭിക്കുന്നു. പ്രീ-ഡിഗ്രിക്ക് ശേഷമാണ് നന്ദിത ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്നും മാറിത്തുടങ്ങിയത്. കലാലയ ജീവിതം മുഴുവന്‍ ഹോസ്റ്റലിന്റെ നാല് ചുവരുകള്‍ക്കുള്ളിലയിരുന്നു. ആരോടും സംസാരിക്കതെ കൂട്ടുകൂടാതെ തന്റേതായ ലോകത്തിലേക്ക് നന്ദിത നീങ്ങിതുടങ്ങിയിരുന്നു. നന്ദിതയെ കുറിച്ച് അതേ കോളേജില്‍ ഉണ്ടായിരുന്ന വ്യക്തി ഓര്‍മിക്കുന്നത് ഇവിടെ  വായിക്കാം.
നന്ദിതയ്ക്ക് “ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍” (Bipolar Affective Disorder) എന്ന മാനസികരോഗമായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസര്‍ ആയ ഡോ. കെ. ബൈജു ഒരു ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറിവരുന്ന ഈ രോഗം മാനസികരോഗമായി തോന്നുകയേ ഇല്ല. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരകാര്യങ്ങള്‍ പോലും എഴുതി നിറക്കുന്നത് ഉന്മാദ അവസ്ഥയില്‍ ഇവരില്‍ കാണുന്ന സവിശേഷതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ വാചാലരും എത്ര വലിയ സാഹസവും കാണിക്കാനുള്ള് ധൈര്യമുള്ളവരും ആയിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരോടും പക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഉന്മാദവസ്ഥയില്‍ നിന്ന് വിഷാദാവസ്ഥയിലേക്ക് എത്തുമ്പോള്‍ മൂകമായ അവസ്ഥയിലേക്ക് രോഗി മാറുന്നു.എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ആരോടും സംസാരിക്കാതെ വിജനമായ ഒരു കോണില്‍ അഭയം തേടുന്നു.
നന്ദിതയില്‍ ഈ രണ്ട് അവസ്ഥകളും മാറിമാറി കണ്ടിരുന്നു. എന്നാല്‍ അതൊരു മാനസികരോഗമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല.  ഹോസ്റ്റലില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് നന്ദിത ഒരോന്നു കുത്തിക്കുറിച്ചു. അതെല്ലാം മനോഹരമായ കവിതകളായ്. വര്‍ഷങ്ങളോളം അവ പുറലോകമറിയാതെയിരുന്നു. മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതും കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിടുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.
അച്ഛനുമായ് വഴക്കിട്ട നന്ദിത ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു ഒരു ചെറുപ്പക്കാരനുമായുള്ള പ്രേമവും ഒടുവില്‍ വിവാഹവും. അജിത്ത് എന്ന ആ ചെറുപ്പക്കാരനെ നന്ദിത കണ്ടുമുട്ടുന്നത് 1994ല്‍ ആണ്. ആകെ മൊത്തം 59 കവിതകളാണ് നന്ദിതയുടെതായ് കണ്ടെടുത്തിട്ടുള്ളത്. അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം കരുതാന്‍. ചിലപ്പോള്‍ ഇതിനകം തന്നെ രോഗം നന്ദിതയെ കവര്‍ന്നെടുത്തിരിക്കാം. നന്ദിതയുടെ വിവാഹജീവിതത്തിലും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായി. വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ (Muttil Muslim Orphanage Arts and Science College) ഇംഗ്ലീഷ് അദ്ധ്യാപികയായ് നന്ദിത ജോലി തുടര്‍ന്നു. അവിടെ നന്ദിതയ്ക്ക് ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. അതോ നന്ദിതയുടെ മനസ്സ് സ്രുഷ്ടിച്ച ഒരു കഥാപാത്രമാണോ അയാള്‍ എന്ന് വ്യക്തമല്ല. 1999 ജനുവരി 17., നന്ദിത ഉറക്കമൊഴിഞ്ഞ അവസാനരാത്രി. അന്ന് അവരെ തേടി ഒരു ഫോണ്‍ സന്ദേശം എത്തി. വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ട് പോയ നന്ദിതയുടെ മനസ്സിനെ തകര്‍ത്ത എന്തോ ആയിരുന്നു ആ ഫോണ്‍ സന്ദേശം. കവിതകളിലൂടെ നന്ദിത തീര്‍ത്ത പ്രണയത്തിന്റെ ലോകത്ത് നിന്നും മരണത്തിലേക്ക് അവര്‍ അഭയം തേടി. നന്ദിതയുടെ ആത്മഹത്യക്ക് ശേഷം സ്യുട്കേസില്‍ നിന്നും നന്ദിതയുടെ ഡയറി കണ്ടെടുത്തു. അങ്ങനെയാണ് പ്രണയത്തെ കവിതകളുലൂടെ അനശ്വരമാക്കിയ ആ കവിയത്രിയുടെ രചനകള്‍ പുറലോകമറിയുന്നത്. 
ഇന്നും നന്ദിത ജീവിക്കുന്നു.. നന്ദിതയുടെ വൃന്ദാവനത്തില്‍.. നന്ദിതയുടെ കവിതകളില്‍..

നന്ദിതയുടെ കവിതകള്‍ ഇവിടെ വായിക്കാം.

27 പ്രതികരണങ്ങള്‍:

Angela.... പറഞ്ഞു... മറുപടി

:(

മുല്ല പറഞ്ഞു... മറുപടി

നന്നായി നന്ദിത അനുസ്മരണം. അവരുടെ ആത്മാവ് പറുദീസയില്‍ പ്രണയത്തിന്റേയും കവിതകളുടെയും ലോകത്ത് വിരാജിക്കട്ടെ.

ചെറുത്* പറഞ്ഞു... മറുപടി

നന്ദിതയെകുറിച്ചുള്ള ഈ പോസ്റ്റൊരു പുതിയ അറിവാണ്‍.

ഞാന്‍ പറഞ്ഞു... മറുപടി

ആത്മഹത്യ ചെയ്യാന്‍ ഉള്ള കാരണങ്ങളേക്കാള്‍ കൂടുതല്‍ ഇല്ലാത്ത കാരണങ്ങള്‍ ആകും..........
ഈ പോസ്റ്റ്‌ നന്നായി.....

critical th////,,,,,, പറഞ്ഞു... മറുപടി

thanks 4 dis post

സാജിദ ആഷിയാന പറഞ്ഞു... മറുപടി

രാജലക്ഷ്മി എന്ന എഴുത്തുകാരിയില്‍ നിന്നും നന്ദിതയെന്ന കവയത്രിയിലേക്കുള്ള ദൂരം കാലത്തിന്റേയോ അതോ നഷ്ട പ്രണയത്തിന്റെ ആഴത്തിന്റേയോ..സമാനതകളേറെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

നന്ദിതയുടെ വരികളില്‍ ഒരിക്കലും കിട്ടിയിടില്ലാത്ത് സ്നേഹത്തിന്റെ വശ്യമായ പ്രണയ നൊമ്പരങ്ങള്‍ വരച്ച് കാണിച്ചിരുന്നു
തന്നില്‍ കുടികൊള്ളുന്ന പ്രണയം ഒരു രോഗിയയതിന്റെ വിശമവും അവള്‍ തന്റെ തൂലികയില്‍ നിരത്തി
എനിട്ട് കവിതയുടെ മാറിലേക് ജീവിതം ചൊരിഞ്ഞു കൊടുത്ത ഒരു പ്രഭയായ് അവള്‍ അവസാനം കൊട്ടടങ്ങി, ഇപേക്ഷിച്ചത് കുറച്ച് തുണ്ട് വരികള്‍
നല്ല പോസ്റ്റ് പ്രിയാ

ദീപ എന്ന ആതിര പറഞ്ഞു... മറുപടി

you selected so differently.....congrats dear

ഗുല്‍മോഹര്‍ (gulmohar) പറഞ്ഞു... മറുപടി

എല്ലാവർക്കും നന്ദി.. :)

SURESH KUMAR പറഞ്ഞു... മറുപടി

Nandithayude Maranavum Athinte Karanangalum Vishwasikkan Pattathathanu Ee Karyathil Orikkalum Yojikkan Pattilla Sorry

എബിന്‍ പറഞ്ഞു... മറുപടി

നന്ദി...എന്റെ കോളേജ് മഗസിനിലെക് നന്ദിതയെകൂടി ഉള്പെടുതുകയാണ്...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

thank you so much.I was searching for nanditha and her poems.It's really touching.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നന്ദിത വിഷാദ രോഗിയാണെന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപെടുന്നില്ല.ഓരോ കവിതയും എന്‍റെ ആത്മാവില്‍ തുളുംമ്പി നില്‍ക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

:(

അജ്ഞാതന്‍ പറഞ്ഞു... മറുപടി

njan oru padu ishtapedunnu..agadhmaya pranyathileku veezhunnu...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

very nice.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

nice!!!!!! thanks for this information.....

umesh പറഞ്ഞു... മറുപടി

പ്രണയിച്ചിട്ടുണ്ട് അതിനാല്‍ വിരഹദുഃഖം അനുഭവിച്ചിട്ടും ഉണ്ട് . അപ്പോഴുള്ളതിനെക്കാള്‍ ആയിരം മടങ്ങ്‌
വേദനയാണ് നന്ദിതയുടെ
കവിത വായിക്കുമ്പോള്‍ ഉള്ളത് ................

അജ്ഞാതന്‍ പറഞ്ഞു... മറുപടി

mullamottukal nine punarnnu kidakkukayakam ......athil viriyunna oro poovum ninte pranayavum virahavum akam...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു

Luqman M പറഞ്ഞു... മറുപടി

നല്ല വിവരണം. നന്ദി.

Luqman M പറഞ്ഞു... മറുപടി

നല്ല വിവരണം. നന്ദി.

Shahaf Sha പറഞ്ഞു... മറുപടി

വയനാടിന്റ്റെ ഹരിതഭംഗിയിൽ കവിതകളെഴുതിയ കൂട്ടുകാരി എന്തിനാണ് മരണത്തിന്റ്റെ ഈറൻ വൈലെറ്റ് പൂക്കൾ തേടിപോയത് ഒരു പക്ഷെ നിൻറ്റെ ശവമഞ്ജലിലേക്ക് ചാഞ്ഞുകിടക്കുന്ന കാട്ടുമുല്ലയോടെങ്കിലും
നീ ആ സ്വകാര്യം പറയുമായിരിക്കും...

mahesh ohm പറഞ്ഞു... മറുപടി

വളരെ നല്ല അറിവ് നന്ദി

mahesh ohm പറഞ്ഞു... മറുപടി

http://truevoiceofidndia.blogspot.in/

ജയശ്രീ പറഞ്ഞു... മറുപടി

വിഷാദത്തിന്‍റ കൂടിനുള്ളില്‍ നന്ദിതക്കു എന്‍റ മുഖമായിരുന്നു....പലപ്പോഴും ആ കൂടിനുള്ളില്‍ നിന്നും പുറത്തു കിടക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്....അതൊരു രോഗമാണെങ്കിലും..അറിഞ്ഞു കൊണ്ടുതന്നെ.....

Binu Km പറഞ്ഞു... മറുപടി

thanks for this article

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ