2011, ജൂലൈ 15, വെള്ളിയാഴ്‌ച

ആമ്പല്‍ പൂവിന്റെ പ്രണയം


വിരഹത്തിന്റെ മിഴിനീര്‍ വാര്‍ന്നൊഴുകുമീ
വിശുദ്ധയാം നീര്‍ച്ചാലില്‍
തണവോലുമീ ജലകണങ്ങളില്‍
അലിഞ്ഞിറങ്ങുമെന്‍ പ്രണയം
ഒരു നീലാമ്പല്‍പ്പൂവിന്‍ ജന്മമെടുക്കും ഞാന്‍
രാവിന്റെ നീലവെളിച്ചത്തിലും
മിഴിയിണചിമ്മാതെ 
നിന്നെ കാത്തിരിക്കാന്‍
വേനലിന്റെ ചൂടില്‍ ഇതള്‍ കൊഴിച്ചും
വര്‍ഷത്തിന്‍ നനവില്‍ തളിര്‍ത്തിരുന്നും
ശിശിരത്തിന്‍ കുളിരില്‍ ഇതള്‍ മൂടിയും
വസന്തത്തിനായ് ഞാന്‍ കാത്തിരിപ്പൂ..
ഒടുവില്‍,
വസന്തം വിരിയിച്ചു
ഇതള്‍ വിടര്‍ത്തി
സുഗന്ധം പടര്‍ത്തി
ഞാന്‍ മിഴിതുറന്നു
വസന്തത്തോട് ഞാനെന്റെ പ്രണയം ചോദിച്ചു
വസന്തം തലതാഴ്ത്തി, മൌനം പൂണ്ടു
ആകാശം കറുത്തിരുണ്ടു
വസന്തകാലതാരകള്‍ അന്നുണ്ടായില്ല
ആമ്പല്‍പ്പൂവിന് ചിറകു മുളച്ചു
വസന്തത്തില്‍ നിന്നത് പറന്നകന്നു
പ്രണയത്തിന്റെ ഇതളുകള്‍ അവിടെ കൊഴിഞ്ഞ് വീണു..

4 പ്രതികരണങ്ങള്‍:

കൊമ്പന്‍ പറഞ്ഞു... മറുപടി

നല്ല വരികള്‍

Pradeep paima പറഞ്ഞു... മറുപടി

വായിച്ചു
നല്ല ഡെപ്ത് ഉണ്ട് കേട്ടോ ..നല്ലത്

മിനുപ്രേം പറഞ്ഞു... മറുപടി

നല്ല വരികള്‍...

ദീപ എന്ന ആതിര പറഞ്ഞു... മറുപടി

very nice...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ