2011, ജൂൺ 4, ശനിയാഴ്‌ച

ഒരു പ്രണയം

ഇന്നും ഞാന്‍ കാത്തിരിക്കുന്നു
ഒരുപാട് പ്രതീക്ഷയോടെ
നമ്മുടെ പ്രണയലോകത്തില്‍
കണ്ണിമചിമ്മാതെ, നിനക്കായ്
നീ തുറന്നിട്ട ഈ ജനലരികില്‍
എനിക്കു മേലെ മേഘപടലങ്ങള്‍
ഒരു കനത്ത ഇടിമിന്നലില്‍ എന്നെ
ഇവിടെ നിന്നും അടര്‍ത്തിമാറ്റുവാന്‍
നിന്നില്‍ നിന്നു എന്നെ അകറ്റുവാന്‍
അല്ലെങ്കില്‍ ഒരുനാള്‍ വൈകാതെ
നോവുകള്‍ കൊണ്ട് നീറുന്ന മനസ്സില്‍
ഒരു ആര്‍ദ്രഗീതം പോലെ
അത് പെയ്തൊഴിയുമായിരിക്കും
പ്രതീക്ഷയുടെ നാമ്പുകള്‍ ഇന്നും തളിര്‍ത്തിരിക്കുന്നു
ഇടനാഴികള്‍ നിറഞ്ഞിരിക്കുന്നു
ദാഹിക്കുന്നവയ്ക്ക് പാനജലം നല്‍കി
വളര്‍ത്തിയാതാണവയെ
എല്ലാം ഒരു മുത്തശ്ശിക്കഥപോല്‍ വിചിത്രം
ഈ പ്രപഞ്ചവും പിന്നെയെന്‍ പ്രണയവും..

7 പ്രതികരണങ്ങള്‍:

നിരീക്ഷകന്‍ പറഞ്ഞു... മറുപടി

എഴുത്ത് നന്നാവുന്നുണ്ട് ................
ജാലകത്തില്‍ രജിസ്ടര്‍ ചെയ്യൂ ..........
ലിങ്ക് ഇവിടെ http://www.cyberjalakam.com/aggr/
കൂടുതല്‍ പേര്‍ വായിക്കട്ടെ .......
ആശംസകള്‍ .......

ഗുല്‍മോഹര്‍ (gulmohar) പറഞ്ഞു... മറുപടി

തീര്‍ച്ചയായും..

Kalavallabhan പറഞ്ഞു... മറുപടി

എല്ലാം ഒരു മുത്തശ്ശിക്ക"ഥ"പോല്‍ വിചിത്രം

SAJAN S പറഞ്ഞു... മറുപടി

എല്ലാം ഒരു മുത്തശ്ശിക്കതപോല്‍ വിചിത്രം
ഈ പ്രപഞ്ചവും പിന്നെയെന്‍ പ്രണയവും.:)

ഗുല്‍മോഹര്‍ (gulmohar) പറഞ്ഞു... മറുപടി

@ Kalavallabhan

keyman വച്ച് ടൈപ്പ് ചെയ്തപ്പോള്‍ “ഥ“ കിട്ടിയില്ല.. ഞാന്‍ ഇപ്പൊ ആ തെറ്റ് തിരുത്തിയിട്ടുണ്ട്.

ദീപ എന്ന ആതിര പറഞ്ഞു... മറുപടി

ellam pranayam

അജ്ഞാതന്‍ പറഞ്ഞു... മറുപടി

favpuritil ഒരു malayalam books പോലും ഇല്ലാലത്തത് എന്താനാവൊ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ